മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് സി.ബി­.ഐ­ക്ക്

 


 മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് സി.ബി­.ഐ­ക്ക്
പാലക്കാട്: മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ സി.ബി.ഐ.ക്കു വിടുന്നതില്‍ എ­തിര്‍പില്ലെന്നു കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കഴിഞ്ഞയാഴ്ച തന്നെ സത്യവാങ്മൂലം നല്‍കി. ഏതു കേസിലെയും രേഖകള്‍ സി.ബി.ഐ. പരിശോധിക്കുന്നതില്‍ സര്‍­ക്കാറിന് എ­തിര്‍പില്ലെന്നു സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ചെയ്ത അഞ്ചുകേസുകളില്‍ നാലെണ്ണത്തിന്റെ വിചാരണയാണ് ആരംഭിച്ചത്. കമ്പനിയിലേക്ക് പ്ലാസ്റ്റിക് ചാക്ക് വാങ്ങിയ ഇടപാടില്‍ നാലുകോടിരൂപയുടെ അഴിമതി നടന്നുവെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. 14 കോടി രൂപയുടെ ബാഗ്ഹൗസ് നിര്‍മാണ കരാറിലെ അഴിമതിയെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണവും ആരംഭിച്ചു. സിമന്റ്‌സ് കേസുകളില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നു മന്ത്രി തിരുവഞ്ചൂര്‍ പറ­ഞ്ഞു.

അഴിമതി സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മുന്‍­കമ്പനി സെക്രട്ടറി വി. ശശീന്ദ്ര­ന്റെ അച്ഛന്‍ വേലായുധന്‍, സമൂഹിക പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടര്‍ന്നാണ് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞയാഴ്ച സത്യവാങ്മൂലം നല്‍കിയത്. നാലു കേസുകളില്‍ വിജിലന്‍സ് കോടതി നടപടി ആരംഭിച്ചതിനാല്‍ ഹൈക്കോടതി യാണ് അതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്. രണ്ടു കേസുകളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കു­ന്നത്.
Keywords:  Palakkad, CBI, Case, High Court, Investigates, Kerala, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia