ലുലു ഗ്രൂപ്പിന്റെ ബോള്‍ഗാട്ടി പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി: മുഖ്യമന്ത്രി

 


തിരുവനന്തപുരം: എറണാകുളം മുളവുകാട് ലുലു ഗ്രൂപ്പിന്റെ ബോള്‍ഗാട്ടി പദ്ധതിക്ക് അനുമതി നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആര്‍.എം.എസ്.എ. പദ്ധതി പ്രകാരം അഞ്ചു ജില്ലകളിലായി 30 സ്‌ക്കൂളുകള്‍ അനുവദിച്ചതായും മുഖ്യമന്ത്രി വാര്‍്ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പിന്നോക്ക ജില്ലകളായ വയനാട്, ഇടുക്കി, മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് സ്‌ക്കൂളുകള്‍ തുടങ്ങുന്നത്. ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ തുടങ്ങും. വിരമിച്ച ഉദ്യോഗസ്ഥരുടെ വിദഗ്ദ്ധ സേവനം സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സാം പിത്രോഡയുടെ നേതൃത്വത്തില്‍ കമ്പനി രൂപീകരിക്കാനാണ് തീരുമാനം.

ലുലു ഗ്രൂപ്പിന്റെ ബോള്‍ഗാട്ടി പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി: മുഖ്യമന്ത്രിവെങ്ങോലയില്‍ പാറമടയില്‍ കുടുങ്ങിയവരുടെയും ചാവക്കാട് കടലില്‍ മുങ്ങി മരിച്ചവരുടെയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 17 വയസ്സില്‍ താഴെയുള്ളവരുടെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കേരളത്തില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യ തൊഴിലാളികള്‍ക്കായി ഭവന നിര്‍മാണ പദ്ധതി ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 150 കോടി രൂപ വായ്പ എടുക്കാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു.


Keywords: Oommen Chandy, Bolgatty Project, Approval, Government, Government approval for Bolgatty project, CM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia