Price Control | വിലക്കയറ്റം തടയാൻ സപ്ലൈക്കോയ്ക്ക് 100 കോടി രൂപ അനുവദിച്ച് സർക്കാർ

 
Image Credit: Facebook/ Supplyco
Image Credit: Facebook/ Supplyco

Government Allocates 100 Crore Rupees to Supplyco to Control Price Hike

● വിഷു, റമദാൻ മാസങ്ങളിൽ വിലക്കയറ്റം പിടിച്ചു നിർത്താൻ ഉപയോഗിക്കും 
● ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ 489 കോടി രൂപ നൽകി.
● ധനമന്ത്രി കെ എൻ ബാലഗോപാലാണ് തുക അനുവദിച്ചത് അറിയിച്ചത് 

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ വിപണിയിൽ ഇടപെടുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് (സപ്ലൈകോ) 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിഷു, റമദാൻ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ഈ തുക സഹായകമാകും.

ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ സപ്ലൈക്കോയ്ക്ക് വിപണി ഇടപെടൽ സഹായമായി 489 കോടി രൂപ നൽകിയിട്ടുണ്ട്. ഇതിൽ 205 കോടി രൂപയായിരുന്നു ബജറ്റിൽ വകയിരുത്തിയിരുന്നത്. എന്നാൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 284 കോടി രൂപ അധികമായി അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലും ബജറ്റിന് പുറമെ സപ്ലൈക്കോയ്ക്ക് അധിക തുക അനുവദിച്ചിരുന്നു. അന്ന് 205 കോടി രൂപയായിരുന്നു ബജറ്റിൽ വകയിരുത്തിയിരുന്നതെങ്കിലും 391 കോടി രൂപ വിപണി ഇടപെടലിനായി നൽകിയിരുന്നു.

Kerala government allocated 100 crore rupees to Supplyco to control price hikes, especially during Vishu and Ramadan. This financial year, Supplyco received 489 crore rupees, including an additional 284 crore rupees beyond the budget allocation. Similar additional funding was provided in the previous fiscal year as well.

#PriceControl #Supplyco #KeralaGovernment #Inflation #KNBalagopal #EssentialGoods

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia