SWISS-TOWER 24/07/2023

High Court | എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനൊരുങ്ങി സര്‍കാര്‍; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കോണ്‍ഗ്രസ് എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഹൈകോടതിയെ സമീപിക്കാനൊരുങ്ങി സര്‍കാര്‍. എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് സര്‍കാരിന്റെ ആവശ്യം. ബലാത്സംഗത്തിന് വ്യക്തമായ തെളിവുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നീക്കം.
Aster mims 04/11/2022

High Court | എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനൊരുങ്ങി സര്‍കാര്‍; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യം

തിങ്കളാഴ്ച രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമിഷണര്‍ ഓഫിസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യംചെയ്യലുമായി എല്‍ദോസ് സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം ആരോപിച്ചു. ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും അടുത്തമാസം ഒന്നുവരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

തനിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയതിന് പിന്നാലെ എല്‍ദോസ് ഒളിവില്‍ പോയിരുന്നു. 11 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചത് മുന്‍കൂര്‍ ജാമ്യം കിട്ടിയതിന് ശേഷമാണ്. ബലാത്സംഗ ആരോപണം നേരിടുന്ന എം എല്‍ എയെ കോണ്‍ഗ്രസ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Keywords:  Government about to approach High Court to cancel anticipatory bail of Eldhose Kunnappilly, Thiruvananthapuram, High Court of Kerala, Bail, Cancelled, Police, Kerala, News, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia