Gopinath Muthukad | എത്ര ചവിട്ടിത്താഴ്‌ത്തിയാലും അവർ പറന്നുയരുക തന്നെ ചെയ്യും; കണ്ണുനനയിക്കുന്ന കാഴ്‌ചകൾ പങ്കിട്ട് ഗോപിനാഥ്‌ മുതുകാട്

 


തിരുവനന്തപുരം: (www.kvartha.com) ശാരീരികമായി വെല്ലുവിളി നേരിടുന്ന മനുഷ്യൻ അനുഭവിക്കുന്ന പ്രതിസന്ധികൾ നിരവധിയാണ്‌. ഭിന്നശേഷിക്കാർ എന്നും ദിവ്യാംഗർ എന്നുമൊക്കെ ഓമനപ്പേരിട്ടു നാം വിളിക്കുന്ന അവരെ ശരിയായി പരിഗണിക്കാൻ സമൂഹം ഇന്നും തയ്യാറായിട്ടില്ല. അതു കൊണ്ടാണ്‌ അടുത്തിടെ ഇറങ്ങിയ സിനിമയിലെ ഡയലോഗ്‌ പോലും വിവാദമായത്‌. മാതാപിതാക്കൾ ചെയ്‌തു കൂട്ടുന്ന ക്രൂരത കൊണ്ടാണ്‌ അവരുടെ മക്കൾ ഭിന്നശേഷിക്കാരായി മാറുന്നതെന്ന നായകൻെറ പഞ്ച്‌ ഡയലോഗ്‌ വലിയ എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന്‌ വെട്ടിമാറ്റി. അപ്പോഴാണ്‌ പുതിയ പ്രശ്‌നം. നായകനും വില്ലനും തമ്മിലുണ്ടാകുന്ന വൈരാഗ്യത്തിന്‌ കാരണം ആ ഡയലോഗാണ്‌. അതില്ലാതെ ചിത്രം കണ്ടാൽ ആർക്കും ഒന്നും മനസിലാകില്ല. അതുകൊണ്ട്‌ ചിത്രം കാണുന്നതിനു മുമ്പ്‌ എല്ലാവരും ആ ഡയലോഗ്‌ എന്തായിരുന്നുവെന്ന്‌ ചോദിച്ചു മനസിലാക്കുന്ന തിരക്കിലാണിപ്പോൾ.
  
Gopinath Muthukad | എത്ര ചവിട്ടിത്താഴ്‌ത്തിയാലും അവർ പറന്നുയരുക തന്നെ ചെയ്യും; കണ്ണുനനയിക്കുന്ന കാഴ്‌ചകൾ പങ്കിട്ട് ഗോപിനാഥ്‌ മുതുകാട്

എത്ര വെട്ടിമാറ്റിയാലും നീക്കാൻ കഴിയാത്ത വൈകല്യങ്ങളുടെ അത്തരം ജീവിത ചിത്രങ്ങൾക്കിടയിൽ നിന്നിതാ വ്യത്യസ്‌തമായ, കണ്ണുനനയിക്കുന്ന കാഴ്‌ച. മജീഷ്യനായ ഗോപിനാഥ്‌ മുതുകാടിൻെറ നേതൃത്വത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത്‌ പ്രവർത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഡെൽഹിയിലെത്തി കണ്ടു. ഡെൽഹി യാത്രയിലെ അനുഭവവും രാഷ്‌ട്രപതി അനുഭാവപൂർവം കുട്ടികളെ എതിരേറ്റതുമെല്ലാം രക്ഷിതാക്കൾ ഉൾപെടെയുള്ള എല്ലാവരുടെയും മനം നിറച്ചു. ഡെൽഹിയിലേക്കുള്ള യാത്രയും അവിടുത്തെ കാഴ്‌ചകളുമെല്ലാം കുട്ടികൾ ആസ്വദിച്ചു. അതിനെറ ചിത്രങ്ങൾ മുതുകാട്‌ എഫ്‌ബിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വേറിട്ടതും വ്യത്യസ്തവുമായ കലാവൈഭവങ്ങളുടെ ഇടമാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ . മാജിക്‌ അവതരണം പൂർണമായി നിർത്തി വച്ചുകൊണ്ടാണ്‌ മുതുകാട്‌ ഈ സെൻറർ ആരംഭിച്ചത്‌. സെന്ററില്‍ ഇരുനൂറോളം ഭിന്നശേഷിക്കുട്ടികളാണുള്ളത്. ഓരോരുത്തരും ഓരോ മേഖലയില്‍ മികവുള്ളവര്‍. 14 വയസ് മുതല്‍ 21 വയസ് വരെയുള്ള കുട്ടികള്‍ ഇവിടെയുണ്ട്. മാജിക്, പാട്ട്, ഡാന്‍സ്, ഇന്‍സ്ട്രുമെന്‍സ്, ഫിലിം മേകിംഗ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ അഭിരുചിക്കനുസരിച്ച് ഇവിടെ കുട്ടികളെ പരിശീലിപ്പിക്കുന്നു.
അടുത്തിടെ ഗായിക മഞ്‌ജരിയുടെ വിവാഹ സൽക്കാരം നടത്തിയതും ഇവിടെയായിരുന്നു. മികച്ച കലാരൂപങ്ങൾ അവതരിപ്പിച്ചാണ്‌ കുട്ടികൾ വധൂവരൻമാരെ വരവേറ്റത്‌.
 
Gopinath Muthukad | എത്ര ചവിട്ടിത്താഴ്‌ത്തിയാലും അവർ പറന്നുയരുക തന്നെ ചെയ്യും; കണ്ണുനനയിക്കുന്ന കാഴ്‌ചകൾ പങ്കിട്ട് ഗോപിനാഥ്‌ മുതുകാട്


ഗോപിനാഥ്‌ മുതുകാടിൻെറ ഫേസ്ബുക് പോസ്‌റ്റ്‌


Keywords:  Thiruvananthapuram, Kerala, News, Top-Headlines, Social-Media, Facebook Post, Parents, New Delhi, President, Gopinath Muthukad shared pictures of trip to Delhi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia