മാരകായുധങ്ങളുമായി ദമ്പതികളെ വധിക്കാന്‍ ശ്രമിച്ച കേസ്; ഗുണ്ടാ റാണിയും പിതാവും അറസ്റ്റില്‍
Apr 17, 2020, 11:24 IST
തൃശൂര്‍: (www.kvartha.com 17.04.2020) കുന്നംകുളത്തിന് സമീപം കരിക്കാട് ദമ്പതികളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗുണ്ടാ റാണി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പോക്‌സോ കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കരിക്കാട് തെക്കേതില്‍ ഹസീനയെയും പിതാവ് അബൂബക്കറിനെയും കുന്നംകുളം സിഐ കെ ജി സുരേഷ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 21ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഹസീനക്കൊപ്പം കൃത്യത്തില്‍ പങ്കെടുത്ത കാമുകന്‍ ഒളിവിലാണ്.
ഹസീനയുടെ വീടിനു മുന്നിലൂടെ പോകുകയായിരുന്നു കരിക്കാട് അരിക്കിലാത്ത് വീട്ടില്‍ ഷക്കീറു ഭാര്യ നൗഷിജയും. ഇവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഹസീനയും അച്ഛന്‍ അബൂബക്കറും കാമുകനും ചേര്‍ന്ന് വെട്ടികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കൈകാലുകള്‍ക്കും വയറിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇരുവരും ഏറെ നാളുകളായി ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിനു ശേഷം മുങ്ങിയ പ്രതികള്‍ ആഴ്ചകള്‍ക്ക് ശേഷം കരികാടുള്ള വീട്ടില്‍ എത്തിയിട്ടുണ്ട് എന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് ദമ്പതികളെ ആക്രമിക്കാന്‍ കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കി.
പ്രതികളെ പിടികൂടിയ സംഘത്തില്‍ സിഐയുടെ കൂടെ എസ്‌ഐ ഇ ബാബു, എഎസ്‌ഐമാരായ ഗോകുലന്‍, വിന്‍സെന്റ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്ദീപ്, ഓമന, ബിജു എന്നിവരുമുണ്ടായിരുന്നു.
Keywords: News, Kerala, Thrissur, Police, Case, Arrest, Father, Murder Attempt, Couples, Hospital, Goonda Rani and Fathe Arrested in Kunnamkulam for Murder Attempt
ഹസീനയുടെ വീടിനു മുന്നിലൂടെ പോകുകയായിരുന്നു കരിക്കാട് അരിക്കിലാത്ത് വീട്ടില്‍ ഷക്കീറു ഭാര്യ നൗഷിജയും. ഇവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഹസീനയും അച്ഛന്‍ അബൂബക്കറും കാമുകനും ചേര്‍ന്ന് വെട്ടികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കൈകാലുകള്‍ക്കും വയറിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇരുവരും ഏറെ നാളുകളായി ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിനു ശേഷം മുങ്ങിയ പ്രതികള്‍ ആഴ്ചകള്‍ക്ക് ശേഷം കരികാടുള്ള വീട്ടില്‍ എത്തിയിട്ടുണ്ട് എന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് ദമ്പതികളെ ആക്രമിക്കാന്‍ കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കി.
പ്രതികളെ പിടികൂടിയ സംഘത്തില്‍ സിഐയുടെ കൂടെ എസ്‌ഐ ഇ ബാബു, എഎസ്‌ഐമാരായ ഗോകുലന്‍, വിന്‍സെന്റ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്ദീപ്, ഓമന, ബിജു എന്നിവരുമുണ്ടായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.