SWISS-TOWER 24/07/2023

Robbery | പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ മലഞ്ചരക്ക് കടയില്‍ നിന്നും 4 ലക്ഷത്തിന്റെ അടയ്ക്കയും കൊപ്രയും കവര്‍ന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com) സെന്‍ട്രല്‍ ബസാറിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച. വാഹനത്തിലെത്തിയ കവര്‍ചാ സംഘം നാല് ലക്ഷം രൂപയുടെ സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയെന്നാണ് പരാതി. കാറമേലിലെ എം അമീറലിയുടെ ഉടമസ്ഥതയിലുള്ള പയ്യന്നൂര്‍ ടൗണിലെ അല്‍ അമീന്‍ ട്രേഡേര്‍സില്‍ ഞായറാഴ്ച രാത്രിയാണ് കവര്‍ച നടന്നത്.

കടയുടെ പിന്‍വശത്തെ ചുമര്‍ തുരന്ന് കല്ല് ഇളക്കി മാറ്റി വാതില്‍ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ ഒന്നര ക്വിന്റല്‍ കുരുമുളക്, നാല് ക്വിന്റല്‍ അടക്ക, ചാക്കുകളില്‍ നിറച്ചു വെച്ചിരുന്ന കൊപ്ര ശേഖരം അഞ്ച് ബോക്സ് വെളിച്ചെണ്ണ അടക്കം നാല് ലക്ഷം രൂപയോളം വരുന്ന സാധനങ്ങളാണ് വാഹനത്തില്‍ കടത്തിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

Robbery | പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ മലഞ്ചരക്ക് കടയില്‍ നിന്നും 4 ലക്ഷത്തിന്റെ അടയ്ക്കയും കൊപ്രയും കവര്‍ന്നു

മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര പിന്നിലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വാഹനത്തില്‍ കയറ്റാന്‍ സാധിക്കാത്ത ഒരു ബോക്സ് വെളിച്ചെണ്ണയും ഒരു ചാക്ക് അടക്കയും ഉപേക്ഷിച്ച നിലയില്‍ സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ അമീറലി കട തുറന്നപ്പോഴാണ് ചുമര്‍ തുരന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചു. മോഷ്ടാക്കള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കമ്പിപ്പാര പൊലീസ് കസ്റ്റഡിയിലെടുത്തു. കട ഉടമയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Keywords:  Goods worth 4 lakh Rs stolen from the shop, Payyannur, News, Robbery, Compliant, Police, Investigation, Vehicle, Custody, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia