Strike | ചരക്ക് വാഹനപണിമുടക്ക് പൂര്‍ണം, കണ്ണൂര്‍ ജില്ലയിലെ മാര്‍കറ്റുകള്‍ സ്തംഭിച്ചു
Mar 28, 2023, 23:20 IST
കണ്ണൂര്‍: (www.kvartha.com) ചരക്ക് വാഹനപണിമുടക്ക് കണ്ണൂര്‍ ജില്ലയിലെ മാര്‍കറ്റുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. ചരക്ക് വാഹന തൊഴിലാളികളെ ജീവിക്കാന്‍ അനുവദിക്കുക, നിര്‍മാണ സാമഗ്രികള്‍ കൊണ്ടു പോകുന്ന വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞു പരിശോധന നടത്തുകയും അമിത പിഴ ഈടാക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കുക, എഫ് സി ഐ തൊഴിലാളികളുടെ ജോലി സംരക്ഷിക്കുക, ടിപര്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സമയ നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഓള്‍ കേരള ഗുഡ്സ് ട്രാന്‍സ്പോര്‍ട് വര്‍കേഴ്സ്, ആന്‍ഡ് ഓണേഴ്സ് കോ ഓര്‍ഡിനേഷന്‍ കമിറ്റി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ചരക്ക് വാഹന തൊഴിലാളികളുടെ പണിമുടക്ക് ജില്ലയിലെ മുഴുവന്‍ മാര്‍കറ്റുകളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറിയും മറ്റു സാധനങ്ങളുമായി എത്തുന്ന ചരക്കുലോറികള്‍ സര്‍വീസ് നടത്തിയില്ല. കണ്ണൂര്‍ ജില്ലയിലെ ലോറി ഡ്രൈവര്‍മാരും ക്ലീനേഴ്സും പണിമുടക്ക് സമരത്തില്‍ പങ്കെടുത്ത് കലക്ടറേറ്റ് മാര്‍ചില്‍ പങ്കാളികളായി. കലക്ടറേറ്റിനു മുന്‍പില്‍ നടന്ന പ്രതിഷേധ സമരം സി ഐ ടി യു സംസ്ഥാന സെക്രടറി കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. താവം ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെപി അസീസ്, കെ ജയരാജന്‍, കെ പി ബാലകൃഷ്ണന്‍, വി കെ ബാബുരാജ്, ടി അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. എ പ്രേമരാജന്‍ സ്വാഗതം പറഞ്ഞു.

Keywords: News, Kerala, Kannur, Top-Headlines, Strike, Protest, Goods vehicle strike effects markets in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.