ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 28.01.2022) ആലുവ സ്റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിച്ചു. ഗുഡ്സ് ട്രെയിനിന്റെ മറിഞ്ഞ രണ്ടു വാഗണുകള്‍ ഗ്യാസ് കടര്‍ ഉപയോഗിച്ചു മുറിച്ചുനീക്കി.

ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിച്ചു

തുടര്‍ന്ന് ചരിഞ്ഞ രണ്ടു വാഗണുകള്‍ ട്രാകില്‍നിന്നു മാറ്റി. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണു ട്രാക് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഇരുദിശയിലും ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ വാഗണുകള്‍ പാളം തെറ്റിയത്. ട്രെയിന്‍ പാളം തെറ്റിയതോടെ എറണാകുളം- തൃശൂര്‍ റൂടില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Keywords: Goods Train Detrailed: Transportation Restored, Kochi, News, Train Accident, Train, Kerala.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia