ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് ഗുഡ്‌സ് ഓടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; ഒഴിവായത് വന്‍ദുരന്തം
May 21, 2021, 13:10 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 21.05.2021) ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് ഗുഡ്‌സ് ഓടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം. സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ ജനത ജംക്ഷനു സമീപം വെള്ളിയാഴ്ച രാവിലെയാണ് അപകടം. പനമ്പള്ളിയില്‍ നിന്നു ശ്വാസ തടസത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്.
ആംബുലന്‍സ് വരുന്നതു പരിഗണിക്കാതെ യുടേണ്‍ എടുത്ത് റോഡ് മുറിച്ചു കടന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും മറിയാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ആംബുലന്‍സ് വരുന്നതു പരിഗണിക്കാതെ യുടേണ്‍ എടുത്ത് റോഡ് മുറിച്ചു കടന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും മറിയാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പട്രോളിങ് പൊലീസ് സ്ഥലത്തെത്തിയാണ് രോഗിയെയും ബന്ധുക്കളെയും വിളിച്ചു വരുത്തിയ മറ്റൊരു ആംബുലന്‍സില്‍ കയറ്റിവിട്ടത്. രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിനു മാര്‍ഗ തടസമുണ്ടാക്കുകയും അപകടമുണ്ടാക്കുയും ചെയ്ത ഗുഡ്‌സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Keywords: Goods Auto hits to Ambulance at Kochi, Kochi, News, Ambulance, Patient, Police, Case, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

