K Surendran | മോദി സര്‍കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ദേശീയപാത വികസനത്തിലുണ്ടായത് മികച്ച പുരോഗതി; മുഖ്യമന്ത്രിയും മരുമകനും പ്രകോപനം ഉണ്ടാക്കുകയാണെന്ന് കെ സുരേന്ദ്രന്
                                                 Jul 13, 2022, 15:41 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കാസര്‍കോട്: (www.kvartha.com) നിയമസഭയില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍. മോദി സര്‍കാര്‍ രാജ്യം ഭരിച്ചതിന് ശേഷം ദേശീയപാത വികസനത്തിലുണ്ടായത് മികച്ച പുരോഗതിയാണെന്ന് കെ സുരേന്ദ്രന്. 
 
  മുഖ്യമന്ത്രിയും മരുമകനും പ്രകോപനം ഉണ്ടാക്കുകയാണെന്നും ദേശീയ പാത കുഴികളാണെങ്കില്‍ റിയാസിന്റെ സംസ്ഥാന പാത മുഴുവന്‍ കുളങ്ങളാണെന്നും കെ സുരേന്ദ്രന് വിമര്‍ശിച്ചു. ഒരു മന്ത്രി നിയമസഭയില്‍ പറയേണ്ടതല്ല ഇതൊന്നും. ബിജെപി കാസര്‍കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്. 
 
 
  സംസ്ഥാനത്ത് ഇത്രയേറെ ദേശീയപാത വികസനം മുന്‍പ് ഉണ്ടായിട്ടില്ല. ഇനിയും പദ്ധതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാര്‍ വരും. എങ്ങനെയാണ് പദ്ധതികള്‍ പുരോഗമിക്കുന്നത്. അതില്‍ എന്തെങ്കിലും അപാകതയുണ്ടോയെന്ന് അറിയുന്നതിനാണ് സംസ്ഥാനത്ത് ദേശീയ പാത വികസനം മോദി സര്‍കാര്‍ നടത്തുന്നത്. അല്ലാതെ രണ്ടുവര്‍ഷത്തിന് ശേഷം നടക്കുന്ന തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനല്ലെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി. 
  പൊതുമരാമത്ത് വകുപ്പിന്റെ അവസ്ഥ അറിയണമെങ്കില്‍ പാലാരിവട്ടം പാലത്തിന്റെ അവസ്ഥ നോക്കിയാല്‍ മതി. കൂളിമാടില്‍ ആറുമാസം പ്രായമായ പാലം നിന്ന നില്പ്പിലാണ് വീണത്. വര്‍ഷത്തില്‍ എട്ടുമാസം മഴപെയ്യുന്ന നാട്ടില്‍ മറ്റു സംസ്ഥാനങ്ങളെ പോലെ പണി നടത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന രീതിയില്‍ വളരെ വേഗത്തിലാണ് മോദി സര്‍കാര്‍ സംസ്ഥാനത്ത് ദേശീയ പാത വികസനം നടത്തുന്നത്. മോദി സര്‍കാര്‍ വന്നതിന് ശേഷം ദേശീയപാത വികസനത്തിലുണ്ടായത് മികച്ച പുരോഗതി ഉണ്ടായെന്ന് കെ സുരേന്ദ്രന് പറഞ്ഞു. 
 
  അതേസമയം, ദേശീയപാതയിലെ കുഴികളില്‍ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. റോഡിന്റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം. പലതവണ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു. 
  കേന്ദ്രമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് കുഴികളെന്നും മന്ത്രി പരിഹസിച്ചു. ദേശീയപാതയില്‍ ഫോടോ എടുത്താല്‍ പോര ദേശീയപാതയിലെ കുഴികളും കേന്ദ്രമന്ത്രിമാര്‍ എണ്ണണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. 
 
  ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുകയാണ്. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരള സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപാസ് നിര്‍മാണം  വിലയിരുത്താന്‍ എത്തിയതിനാണ് വിമര്‍ശനം.  
 
  കേശവദാസപുരം കെഎസ്എസ്പിയു ഹാളില്‍ സംസാരിക്കവെയാണ് ഈ കാര്യം പറഞ്ഞത്. 'ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ ഫ്ലൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ കാരണം എല്ലാവര്ക്കും മനസിലാവും', എല്ലാം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്പിച്ചുവെന്നാണ് കേള്‍ക്കുന്നതെന്നും പറഞ്ഞു.  
 
  ദേശീയ പാത വികസന അവകാശവാദവുമായി ചിലര്‍ രംഗത്ത് വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത രാജ്യത്തിന് ആവശ്യമാണ്. തെറ്റായ നീക്കങ്ങളെ മനസിലാക്കാന്‍ കഴിയണം. വര്‍ഗീയ ശക്തികളുമായി സമരസപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. 
 
  Keywords:  News,Kerala,State,kasaragod,Politics,party,Road,Transport,Criticism,K Surendran,Minister,Narendra Modi,Modi government,CM Pinarayi Vijayan,Muhammad Riyas, national highway,development, Good progress in national highway development after Modi government came: K Surendran  
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
