Gold | പൊന്നിനെയറിയാം! 'സ്വര്‍ണ വര്‍ഷം' പരിപാടിക്ക് മാര്ച് 8ന് തുടക്കമാവും
Mar 7, 2023, 16:53 IST
കൊച്ചി: (www.kvartha.com) ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷന്റെ (AKGSMA) നേതൃത്വത്തിൽ 'സ്വർണ വർഷം' മാർച് എട്ടിന് അവതരിപ്പിക്കും. അസോസിയേഷന്റെ എല്ലാ യൂനിറ്റ് കമിറ്റികളുടെയും നേതൃത്വത്തിൽ ഒരു വർഷത്തിനുള്ളിൽ വിവിധ തീയതികളിലായിട്ടാണ് 'സ്വർണ വർഷം' പരിപാടി സംഘടിപ്പിക്കുന്നത്. സ്വർണത്തെ കുറിച്ചുള്ള പുതിയ അറിവുകൾ പകർന്ന് നൽകുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
ഓരോ യൂനിറ്റ് കമിറ്റിയുടെയും പരിധിയിൽ വരുന്ന പ്ലസ് ടു സ്കൂളുകൾ, ആർട്സ് ആൻഡ് സയൻസ്, പ്രൊഫഷണൽ കോളജുകൾ, സ്ത്രീ ശാക്തീകരണ മേഖലകൾ എന്നിവയെ ഉൾക്കൊള്ളിച്ച് കൊണ്ടാണ് സ്വർണ വർഷം പരിപാടി നടത്തുക. സെമിനാറുകൾ, സിംപോസിയങ്ങൾ, ഫാഷൻ ഷോകൾ, ഗോൾഡൻ ഗേൾ പുരസ്കാരങ്ങൾ എന്നിവയും ഒരു വർഷം നീളുന്ന പരിപാടിയുടെ ഭാഗമായുണ്ടാവും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.