Gold seized | പേസ്റ്റ് രൂപത്തിലാക്കി കാല്‍പാദങ്ങളോട് ഒട്ടിച്ചു ചേര്‍ത്ത നിലയില്‍ കടത്തിയത് 78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വര്‍ണം; മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി വാമാനത്താവളത്തില്‍ പിടിയില്‍
Oct 24, 2022, 13:55 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) പേസ്റ്റ് രൂപത്തിലാക്കി കാല്‍പാദങ്ങളോട് ഒട്ടിച്ചു ചേര്‍ത്ത നിലയില്‍ കടത്തിയത് 78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വര്‍ണം. സംഭവത്തില്‍ മലപ്പുറം സ്വദേശിയെ നെടുമ്പാശ്ശേരി വാമാനത്താവളത്തില്‍ പിടികൂടി. മലപ്പുറം സ്വദേശി മുഹമ്മദ് ദില്‍ശാദ് ആണ് പിടിയിലായത്.
ശാര്‍ജയില്‍ നിന്നും എത്തിയ ഇയാള്‍, ഇരു കാല്‍പാദങ്ങളുടെയും താഴെയാണ് സ്വര്‍ണം ചേര്‍ത്തുവച്ചത്. തുടര്‍ന്ന് ടേപ് വച്ച് സ്വര്‍ണം തിരിച്ചറിയാത്ത വിധം പൊതിഞ്ഞ് സോക്‌സും ഷൂസും ധരിക്കുകയായിരുന്നു.
ഇയാളുടെ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഷൂസ് അഴിപ്പിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. നേരത്തേ, സ്വര്‍ണം ലായനിയാക്കിയശേഷം തോര്‍ത്തില്‍ ലയിപ്പിച്ച് കൊണ്ടുവന്നതും പിടികൂടിയിരുന്നു.
Keywords: Gold worth Rs 78 lakh seized at Kochi airport, claims Customs, Kochi, News, Seized, Nedumbassery Airport, Customs, Smuggling, Kerala.
Keywords: Gold worth Rs 78 lakh seized at Kochi airport, claims Customs, Kochi, News, Seized, Nedumbassery Airport, Customs, Smuggling, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

