Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ 64 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
                                                 Dec 22, 2023, 20:23 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            മട്ടന്നൂര്‍: (KVARTHA) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 64 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ ശൗക്കത്തലി(45)യില്‍ നിന്നാണ് 1045 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. 
 
   
 
 
മിശ്രിതരൂപത്തിലുള്ള സ്വര്‍ണം നാലു ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് അസി.കമിഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ പി കെ ഹരിദാസന്, എന്‍ സി പ്രശാന്ത്, ഹെഡ് ഹവില്‍ദാര്‍ ബാലന് കുനിയില്‍, കെ വി സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 
   
 
 
  
 
                                        
  Keywords:  Gold worth Rs 64 lakh seized at Kannur airport, Kannur, News, Gold Seized, Kannur Airport, Inspection, Customes, Capsule, Indigo Flight, Kerala. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
