Seized | കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം കണ്ടെത്തി

 


മട്ടന്നൂര്‍: (www.kvartha.copm) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തി. അബൂദബിയില്‍ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് 2536 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ഡിആര്‍ഐ കൊച്ചി യൂനിറ്റാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Seized | കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം കണ്ടെത്തി

വിപണിയില്‍ ഏകദേശം 1.42 കോടി രൂപ വില വരുന്ന സ്വര്‍ണമാണ് വിമാനത്തില്‍ നിന്ന് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശുചിമുറിയില്‍ കറുത്ത തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം.

എന്നാല്‍ പിടിച്ചെടുത്ത സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ആരാണെന്നതിനെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വിമാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

Keywords:  Gold worth over ₹1.4 crore seized from Kannur airport, Kannur, News, Kannur Airport, Flight, Message, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia