മലദ്വാരത്തില്‍ വെച്ച് സ്വര്‍ണക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

നെടുമ്പാശ്ശേരി: (www.kvartha.com 07.06.2016) മലദ്വാരത്തില്‍ വെച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് 580 ഗ്രാം സ്വര്‍ണം പിടികൂടിയിത്.

കോലാലംപൂരില്‍ നിന്ന് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഏഷ്യ എയര്‍ലൈന്‍സിലെ യാത്രക്കാരായ രണ്ട് പേരുടെ മലദ്വാരത്തില്‍ നിന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണം പിടികൂടിയത്.
മലദ്വാരത്തില്‍ വെച്ച് സ്വര്‍ണക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍
പരിശോധനകളെല്ലാം പൂര്‍ത്തികരിച്ച് പുറത്തേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിയ സ്വര്‍ണം പിടികൂടിയത്.

116 ഗ്രാം വിതമുള്ള രണ്ട് കഷണം സ്വര്‍ണം ഒരാളുടെ മലദ്വാരത്തില്‍ നിന്നും 116ഗ്രാം വീതമുള്ള മൂന്ന് കഷണം മറ്റൊരാളുടെ മലദ്വാരത്തില്‍ നിന്നും കണ്ടെത്തി.

Keywords: Airport, Nedumbassery Airport, Gold, Customs, Raid, Gold Smuggling:, Smuggling,Arrest, Kerala, Ernakulam,  Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia