വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എം എല്‍ എയ്ക്കും കാരാട്ട് ഫൈസലിനും പങ്കുള്ളതായി പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ; റമീസ് സ്വര്‍ണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന മൊഴി പുറത്ത്

 


തിരുവനന്തപുരം: (www.kvartha.com 26.10.2020) വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എം എല്‍ എയ്ക്കും കാരാട്ട് ഫൈസലിനും പങ്കുള്ളതായി പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നല്‍കിയതായുള്ള വിവരം പുറത്ത്. റമീസ് സ്വര്‍ണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന് സൗമ്യ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജൂലായ് എട്ടിനാണ് കസ്റ്റംസ് സൗമ്യയെ വിളിച്ച് മൊഴിയെടുത്തത്. സ്വര്‍ണക്കടത്ത് സ്വപ്നയുടെ ഒത്താശയോടുകൂടിയാണെന്നും യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്തിനെ താന്‍ എതിര്‍ത്തപ്പോള്‍ സന്ദീപ് ഉപദ്രവിച്ചെന്നും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എം എല്‍ എയ്ക്കും കാരാട്ട് ഫൈസലിനും പങ്കുള്ളതായി പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ; റമീസ് സ്വര്‍ണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന മൊഴി പുറത്ത്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പുറത്ത് വിട്ടാല്‍ രാജ്യത്തിന് സാമ്പത്തിക ഭീഷണിയാണെന്ന് ചൂണ്ടികാട്ടി കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കസ്റ്റംസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൗമ്യയുള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്. കാരാട്ട് ഫൈസലിനെ മുമ്പ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് കാരാട്ട് റസാഖ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

Keywords:  Gold Smuggling: Sandeep's wife gives statement against Karat Razak, Faisal, Thiruvananthapuram, News, Smuggling, Gold, Customs, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia