മുഖ്യമന്തിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി: പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു

 


ADVERTISEMENT

തലശേരി: (www.kvartha.com 10.07.2020) സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലീസ് ടിയര്‍ഗ്യാസ് ഷെല്ലും ജലപീരങ്കിയും പ്രയോഗിച്ചു.

വെള്ളിയാഴ്ച രാവിലെ പതിനൊന്നരമണിയോടെയാണ് മമ്പറം ടൗണില്‍ നിന്നും പാണ്ട്യാല മുക്കിലുള്ള മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വീടിന് അഞ്ചു കിലോമീറ്റര്‍ അകലെയായ മമ്പറം പടിഞ്ഞിറ്റാം മുറിയില്‍ വെച്ച് റോഡ് ബാരിക്കേഡ് വെച്ച് അടച്ചു പൊലീസ് തടഞ്ഞു. തുടര്‍ന്ന് നേതാക്കള്‍ നിര്‍ദേശിച്ചതനുസരിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു സമാധാനപരമായി മുദ്രാവാക്യം വിളിച്ചു. ഇതിനു ശേഷം സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ മാര്‍ച്ച് ഉദ്ഘാനം ചെയ്തു.

 മുഖ്യമന്തിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി: പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു

ഇതിനു ശേഷം കെ സുധാകരന്‍ എം പി മാര്‍ച്ചിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. സുധാകരന്റെ പ്രസംഗത്തിനു ശേഷമാണ് പ്രവര്‍ത്തകര്‍ ബാരിക്കേഡിനു നേരെ മുഖ്യമന്തിയുടെയും സ്വര്‍ണക്കടത്തുകാരി സ്വപ്നയുടെയും കൂറ്റന്‍ കട്ട് ഔട്ടുമായി പാഞ്ഞടുത്തത്. പൊലീസിന് നേരെ ചീമുട്ടയേറും നടത്തി. തുടര്‍ന്ന് ബാരിക്കേഡ് തകര്‍ത്ത് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

പ്രകോപിതരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ടിയര്‍ഗ്യാസ് എറിഞ്ഞു. ഇതില്‍ മൂന്നെണ്ണം പൊട്ടുകയും ഒന്ന് പൊട്ടാതിരിക്കുകയും ചെയ്തു. പൊലീസ് തയ്യാറാക്കി വെച്ച ജലപീരങ്കിയായ വരുണ്‍ ഉപയോഗിച്ചാണ് ജലം ചീറ്റി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിച്ചത്. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവര്‍ പിന്നീട് ചികിത്സ തേടി. തലശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമൊരുക്കിയിരുന്നു.

Keywords:  Gold smuggling: Massive protests by Opposition across Kerala, turns violent in places, Thalassery, News, Politics, Attack, Chief Minister, Pinarayi vijayan, March, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia