സ്വപ്ന സുരേഷിന്റെ വ്യാപാരപങ്കാളിയായ സന്ദീപിന്റെ ഭാര്യ സൗമ്യയെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു; സ്വപ്ന ഇപ്പോഴും കാണാമറയത്ത്, ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

 


ADVERTISEMENT

കൊച്ചി: (www.kvartha.com 08.07.2020) സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിന്റെ സുഹൃത്ത് സന്ദീപിന്റെ ഭാര്യ സൗമ്യയെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സൗമ്യയെ കൊച്ചിയില്‍ എത്തിച്ചത്. സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും അടുത്ത സുഹൃത്താണ് സന്ദീപ്. സ്വപ്നയ്ക്ക് പിന്നാലെ ഇയാളും ഒളിവില്‍ പോയിരിക്കുകയാണ്. സ്വര്‍ണക്കടത്തില്‍ സന്ദീപിനും പങ്കുണ്ടെന്നാണ് സൂചന.

സന്ദീപിന്റെ ഉടമസ്ഥതയിലുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനായിരുന്നു.

സ്വപ്ന സുരേഷിന്റെ വ്യാപാരപങ്കാളിയായ സന്ദീപിന്റെ ഭാര്യ സൗമ്യയെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു; സ്വപ്ന ഇപ്പോഴും കാണാമറയത്ത്, ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

സംഭവത്തിന് ശേഷം നാല് ദിവസമായി ഒളിവില്‍ കഴിയുന്ന സ്വപ്നയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കസ്റ്റംസ് സംഘം ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് തന്നെയാണ് ഒളിവില്‍ കഴിയുന്നതും അതല്ല, തമിഴ്‌നാട്ടിലേക്ക് കടന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

അതിനിടെ, കൊച്ചിയിലെ ചില പ്രമുഖ അഭിഭാഷകരെ സ്വപ്നയുമായി ബന്ധമുള്ളവര്‍ സമീപിച്ചതായും സൂചനയുണ്ട്. മുന്‍കൂര്‍ജാമ്യം തേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവര്‍ അഭിഭാഷകരെ ബന്ധപ്പെട്ടത്. എന്നാല്‍ ഒരു തവണ മാത്രമാണ് അഭിഭാഷകരെ ബന്ധപ്പെട്ടതെന്നും മറ്റു നടപടികളിലേക്ക് കടന്നിട്ടില്ലെന്നുമാണ് വിവരം.

ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ് രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവര്‍ എന്തിനാണ് ഒളിവില്‍ പോകുന്നതെന്നും എന്തായാലും അവരെ പിടികൂടുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒളിവില്‍ കഴിയുന്നത് അവരെ കൂടുതല്‍ കുഴപ്പത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വപ്നയുടെ നീക്കങ്ങളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Keywords: News, Kerala, Kochi, Gold, Smuggling, riend, Trending, Customs, Customs officers, Gold smuggling case customs interrogating Soumya in Kochi will issue lookout notice against Swapna
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia