സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഓഫീസര്‍ അനില്‍കുമാറിന്റെ ഡ്രൈവറും അറസ്റ്റില്‍
Oct 18, 2013, 10:50 IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാറിന്റെ ഡ്രൈവറേയും സിബിഐ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ഫയാസ്, അനില്‍കുമാറിന് നല്കിയ ടിവിസെറ്റും ട്രെഡ് മില്ലും രഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സി.ബി.ഐ സംഘം കണ്ടെടുത്തു.
കേസില്‍ ഫയാസിനെ അറസ്റ്റ് ചെയ്തതോടെ അനില്‍കുമാര്‍ ഫയാസ് സമ്മാനിച്ച ഇലക്ട്രിക് ഉപകരണങ്ങള്‍ രഞ്ജിത്തിന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. അനില്‍കുമാറിനെ അറസ്റ്റുചെയ്തശേഷം വ്യാഴാഴ്ച സി.ബി.ഐ സംഘം കൊച്ചിയിലെ രഞ്ജിത്തിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന അനില്‍കുമാറിനെ ഫയാസുമായി ബന്ധമുണ്ടെന്ന് ആരോണം ഉയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. ചോദ്യം ചെയ്യുന്നതിനായി അനില്‍കുമാറിനെ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ സി.ബി.ഐ ഓഫീസില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച പ്രത്യേക കോടതിയില്‍ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്, പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരെ നേരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നും എമിറേറ്റ്സ് വിമാനത്തില്‍ ഇറങ്ങിയ രണ്ട് സ്ത്രീകളില്‍ നിന്നും 20 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചതിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.
സ്ത്രീകളെ അറസ്റ്റ് ചെയ്തതിനുശേഷം അവരില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയാസിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ഉണ്ടായിരുന്നതായി തെളിഞ്ഞത്.
കസ്റ്റംസ് ഓഫീസറായ അനില്‍കുമാറിന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ഫയാസ് പണം നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. അനില്‍കുമാറിന്റെ വിവാഹ ചടങ്ങിലും ഫയാസ് പങ്കെടുത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി അനില്‍കുമാറിനെ കസ്റ്റഡിയില്‍ കിട്ടാന്‍ സി.ബി.ഐ വെള്ളിയാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കും. അതേസമയം അനില്‍കുമാറിന്റെ സമ്പത്തിനെ കുറിച്ചും സി.ബി.ഐ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കേസില്‍ ഇതോടെ അറസ്റ്റു ചെയ്ത പ്രതികളുടെ എണ്ണം എട്ടായി.
ഫയാസിനെ ചോദ്യം ചെയ്തതില്‍ നിന്നും കഴിഞ്ഞ ഏഴ് വര്‍ഷമായി കള്ളക്കടത്ത് നടത്തിവരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മനസിലാക്കിയിരുന്നു. എന്നാല്‍ ഫയാസിന്റെ മുന്‍കാല ഇടപാടുകള്‍ പൂര്‍ണമായും അന്വേഷിക്കാന്‍ കസ്റ്റംസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കള്ളക്കടത്തുവഴി കൊണ്ടുവന്ന സ്വര്‍ണം ഫയാസ് എന്തുചെയ്തുവെന്നും
കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഇതിനു കാലതാമസം വേണ്ടിവരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Also Read:
കോളജ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍
Keywords: Kochi, Nedumbassery Airport, Customs officers, Arrest, CBI, Court, Office, Women, Marriage, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.