Arrested | ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 76 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി 2പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി

 


ADVERTISEMENT

കരിപ്പൂര്‍: (www.kvartha.com) ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 76 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി രണ്ടുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. 1676.1. ഗ്രാം സ്വര്‍ണ സംയുക്തമാണ് യാത്രക്കാരില്‍ നിന്നും കരിപ്പൂര്‍ പൊലീസും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയത്. കുറ്റ്യാടി സ്വദേശി മുഹമ്മദ് സാബിര്‍ (21), താമരശ്ശേരി സ്വദേശി അബ്ദുല്‍ സ്വാദിഖ് (35) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Arrested | ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 76 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി 2പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി

ഇന്‍ഡിഗോ എയറിന്റെ ദുബൈ വിമാനത്തിലാണ് മുഹമ്മദ് സാബിറെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന കരിപ്പൂര്‍ പൊലീസ് പിടികൂടുകയായിരുന്നു. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 837.1 ഗ്രാം സ്വര്‍ണസംയുക്തമാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.

സ്പൈസ് ജെറ്റിന്റെ ദുബൈ വിമാനത്തിലാണ് അബ്ദുല്‍ സ്വാദിഖ് എത്തിയത്. സംശയംതോന്നിയ കസ്റ്റംസ് വിഭാഗം നടത്തിയ ചോദ്യംചെയ്യലില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 839 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും കണ്ടെത്തി. പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 76,68,000 രൂപ വിലവരും.

Keywords: Gold smuggling: 2 passengers arrested in Karipur airport, Karipur Airport, Seized, Gold, Smuggling, Airport, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia