Arrested | കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: 2 പേര്‍ അറസ്റ്റില്‍
Oct 10, 2023, 20:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഒരു കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണവുമായി രണ്ടു യാത്രക്കാര്‍ പിടിയിലായി. ശാര്‍ജയില്‍ നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസിലെത്തിയ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ നിശാര്‍, അബൂദബിയില്‍ നിന്നുമെത്തിയ വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹ് മുദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഒരു കോടി എട്ടുലക്ഷം രൂപ വില വരുന്ന 1829 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഡിആര്‍ഐ കണ്ണൂര്‍ യൂനിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് അസി. കമിഷണര്‍ ശിവരാമന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ചെകിങ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ വിശദമായ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇരുവരും കടത്താന്‍ ശ്രമിച്ചത്. മഹ് മൂദില്‍ നിന്നും 44 ലക്ഷം രൂപ വിലവരുന്ന 739 ഗ്രാം സ്വര്‍ണവും അബ്ദുല്‍ നിശാറില്‍ നിന്നും 64 ലക്ഷം രൂപ വിലമതിക്കുന്ന 1080 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പിന്നീട് വേര്‍തിരിച്ചു പരിശോധിച്ചിട്ടുണ്ട്. പരിശോധനയില്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടറായ ദീപക് മീന, രാധാകൃഷ്ണന്‍, ഷമ്മി, രാജശേഖരന്‍, നിതേഷ്, ഗൗരവ് വത്സല, ബോബി എന്നിവരും പങ്കെടുത്തു.

Keywords: Gold Smuggling; 2 Arrested in Kannur Airport, Kannur, News, Gold Smuggling, Arrested, Secret Message, DRI, Airport, Customs, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.