ADVERTISEMENT
കരിപ്പൂര്‍: (www.kvartha.com 18.04.2014) ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴി ഒളിച്ചുകടത്തിയ നാല് കിലോ സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ പിന്തുടര്‍ന്നു പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശികളായ ടി.എം. ഷിനു(26), സജു(32) എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കിയെന്ന് കരുതുന്ന രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. 35 സ്വര്‍ണ ബിസ്‌കറ്റുകളാണ് ബാഗേജില്‍ ഉണ്ടായിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് 1.20 കോടി രൂപ വിലവരും. സ്വര്‍ണകടത്ത് നടക്കുന്ന വിവരം മൂന്ന് ദിവസം മുമ്പേ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ദുബൈയില്‍ നിന്നെത്തിയ ഒരു സ്വര്‍ണവ്യാപാരിക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് വിവരം.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.