Gold seized | രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന 4,580 ഗ്രാം സ്വര്‍ണമിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; 4 പേര്‍ കരിപ്പൂരില്‍ പിടിയില്‍
Jul 20, 2023, 14:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന 4580 ഗ്രാം സ്വര്‍ണമിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍. ദുബൈയില്‍ നിന്നും ശാര്‍ജയില്‍ നിന്നും വിവിധ വിമാനങ്ങളില്‍ എത്തിയ നാലുപേരാണ് കസ്റ്റംസ് പിടിയിലായത്. കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് നാലുപേരെയും അറസ്റ്റുചെയ്തത്.
ബുധാഴ്ച രാത്രി സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ പാലക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിശാദില്‍ (32) നിന്നും 1034 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാല് കാപ്‌സൂളുകളും എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരായ വയനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശാമിലില്‍ (21) നിന്നും 850 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ മൂന്നു കാപ്‌സൂളുകളും മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശാഫിയില്‍(41) നിന്നും 1537 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ അഞ്ചു കാപ്‌സൂളുകളും വ്യാഴാഴ്ച രാവിലെ ദുബൈയില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ മലപ്പുറം തിരുനാവായ സ്വദേശിയായ വെള്ളത്തൂര്‍ ശിഹാബുദീനില്‍ (38) നിന്നും 1159 ഗ്രാം സ്വര്‍ണമിശ്രിത മടങ്ങിയ നാലു കാപ്‌സൂളുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.