Gold seized | കണ്ണൂരിൽ നിർത്തിയിട്ട വിമാനത്തിൽ നിന്ന് സ്വർണം പിടികൂടി

 


മട്ടന്നൂർ: (www.kvartha.com) കണ്ണൂർ രാജ്യാന്തര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​ത്തി​യി​ട്ട വി​മാ​ന​ത്തി​ൽ നിന്നും സ്വ​ർ​ണം പി​ടി​കൂ​ടി. വി​മാ​ന​ത്തി​നു​ള്ളി​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ 18.70 ല​ക്ഷം വി​ല വ​രു​ന്ന സ്വർണമാണ് ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ബു​ദ​ബി​യി​ൽ നി​ന്നും കണ്ണൂരിലെത്തിയ ഗോ ​ഫ​സ്റ്റ് വിമാനത്തി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.
            
Gold seized | കണ്ണൂരിൽ നിർത്തിയിട്ട വിമാനത്തിൽ നിന്ന് സ്വർണം പിടികൂടി

യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ ശേ​ഷം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തിൽ നി​ർ​ത്തി​യ വി​മാ​ന​ത്തി​ൽ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഡി​വി​ഷ​ൻ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. വിമാനത്തിനകത്ത് ഇ​രി​പ്പി​ട​ങ്ങ​ൾ​ക്കി​ട​യി​ലാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ 449 ഗ്രാം ​പേ​സ്റ്റ് രൂ​പ​ത്തി​ലു​ള​ള സ്വർ​ണ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

പി​ടി​കൂ​ടി​യ മി​ശ്രി​ത​ത്തി​ൽ നി​ന്നും 18.70 ല​ക്ഷം വി​ല വ​രു​ന്ന 366 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. വി​ദേ​ശ​ത്ത് നിന്നും ക​ട​ത്തി കൊ​ണ്ടു​വ​ന്ന സ്വ​ർ​ണം പി​ടി​ക്ക​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ൽ ഉ​പേ​ക്ഷി​ച്ച​താ​യി​രി​ക്കു​മെന്നാ​ണ് കസ്റ്റം​സി​ന്‍റെ നി​ഗ​മ​നം. ക​സ്റ്റം​സ് ഡെ​പ്യൂടി ക​മീ​ഷ​ണ​ർ സിവി ജ​യ​കാ​ന്ത്, സൂ​പ്ര​ണ്ടു​മാ​രാ​യ പികെ ഹ​രി​ദാ​സ​ൻ, എ​ൻസി പ്ര​ശാ​ന്ത്, പി ​ശി​വ​രാ​മ​ൻ, ഹെ​ഡ് ഹ​വി​ൽ​ദാ​ർ ബാ​ല​ൻ കു​നി​യി​ൽ, ബെ​ന്നി തോ​മ​സ് എ​ന്നി​വ​രാ​ണ് പരിശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

Keywords: Gold seized from Kannur airport, Kerala,Mattannur,News,Top-Headlines,Latest-News,Gold,Seized,Customs.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia