Gold seized | ഗുളിക രൂപത്തിലാക്കി സ്വര്‍ണക്കടത്ത്; കണ്ണൂര്‍ വിമാനത്താവളത്തില്‍ യുവാവ് അറസ്റ്റില്‍; 'സ്വര്‍ണം ശരീരത്തില്‍ നിന്ന് പുറത്തെടുത്തത് 24 മണിക്കൂര്‍ നേരം ഡോക്ടര്‍മാര്‍ നടത്തിയ ശ്രമത്തിനൊടുവില്‍'
Jan 21, 2023, 18:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലദ്വാരത്തില്‍ ഗുളിക രൂപത്തിലാക്കി സ്വര്‍ണക്കടത്തിന് ശ്രമിച്ച ദക്ഷിണ കന്നഡ ജില്ലയിലെ യുവാവ് പിടിയിലായി. ഇയാളുടെ ശരീരത്തില്‍ നിന്നും സ്വര്‍ണം പുറത്തെടുത്തത് 24 മണിക്കൂര്‍ നേരം ഡോക്ടര്‍മാര്‍ നടത്തിയ ശ്രമത്തിനൊടുവിലാണെന്ന് അധികൃതര്‍ പറഞ്ഞു.അബുദബിയില്‍ നിന്നെത്തിയ മുഹമ്മദ് സനീര്‍ മലര്‍ ഹസനെയാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങളും മട്ടന്നൂര്‍ എയര്‍പോര്‍ട് ഇന്‍സ്പെക്ടര്‍ എ കുട്ടികൃഷ്ണന്‍, എസ്‌ഐ സന്തോഷ്, സ്വാദിഖ്, ഷിജില്‍, സുധീര്‍, നൗശാദ്, സുജീഷ്, മഹേഷ്, എയര്‍പോര്‍ടിലെ മറ്റ് പൊലീസുദ്യോഗസ്ഥരും എയര്‍പോര്‍ടിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിലാണ് യുവാവിനെ പിടികൂടിയത്.
ഇയാളെ കസ്റ്റംസിന് കൈമാറി. 24 മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പരിയാരം മെഡികല്‍ കോളജിലെ ഡോക്ടര്‍മാരുടെ സഹായത്തോടെ പ്രതിയുടെ ശരീരത്തില്‍ നിന്നും പൊലീസ് ഗുളികകള്‍ പുറത്തെടുത്തത്. സ്വര്‍ണ മിശ്രിത രൂപത്തിലുള്ള ഗുളികകള്‍ക്ക് 1071 ഗ്രാം തൂക്കം വരുമെന്ന് കസ്റ്റംസ് അറിയിച്ചു.

Keywords: Laest-News, Kerala, Kannur, Top-Headlines, Gold, Kannur Airport, Seized, Gold seized from Kannur airport.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.