Arrested | കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 82 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍
Mar 14, 2023, 18:04 IST
കണ്ണൂര്‍: (www.kvartha.com) രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് കാസര്‍കോട് സ്വദേശികള്‍ പിടിയിലായി. കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ ലത്തീഫ്, സല്‍മാന്‍ പാരിസ് എന്നിവരാണ് ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായത്. ഡി ആര്‍ ഐയും കസ്റ്റംസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
അന്താരാഷ്ട്ര മാര്‍കറ്റില്‍ 82 ലക്ഷം രൂപ വില വരുന്ന 1451 ഗ്രാം സ്വര്‍ണമാണ് രണ്ടുപേരില്‍ നിന്നായി പിടികൂടയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കസ്റ്റംസ് ഡെപ്യുടി കമിഷനര്‍ സി വി ജയകാന്ത്, സൂപ്രണ്ട് കൂവന്‍ പ്രകാശന്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Keywords: News, Kerala, State, Kannur, Kannur Airport, Airport, Gold, Seized, Arrested, Gold Seized from Kannur Airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.