Youth Arrested | അടിവസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണശേഖവുമായി തലശേരി സ്വദേശിയായ യുവാവ് പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 554 ഗ്രാം സ്വര്‍ണം പിടികൂടി. തലശേരി സ്വദേശിയായ ശംസീര്‍ എന്നയാളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളില്‍ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടികൂടിയ സ്വര്‍ണത്തിന് 34 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു. 
Aster mims 04/11/2022

അതേസമയം, എയര്‍പോര്‍ട് പൊലീസിന്റെ നേതൃത്വത്തിലും വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. പരിശോധന കഴിഞ്ഞ് ഇറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് സ്വദേശി അഹമ്മദ് അലിയാണ് 782.9 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. 46 ലക്ഷം വിലമതിക്കുന്ന സ്വര്‍ണമാണ് എയര്‍പോര്‍ട പൊലീസ് പിടിച്ചത്.

കഴിഞ്ഞ ദിവസം രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണം വിമാനത്താവളത്തിലെ പൊലീസ് മൂന്നുപേരില്‍ നിന്നും പിടികൂടിയിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി കമിഷനര്‍ ആര്‍ അജിത്ത് കുമാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കസ്റ്റംസ് പരിശോധനയ്ക്കുശേഷം എയര്‍പോര്‍ട് പൊലീസ് പരിശോധന ശക്തമാക്കിയത്. സി സി ടി വി കാമറയില്‍ യാത്രകാരെ നിരീക്ഷിച്ച് അസ്വാഭാവികമായി പെരുമാറുന്നവരെ കണ്ടെത്തി ദേഹപരിശോധന നടത്തിയാണ് പിടികൂടുന്നത്.

Youth Arrested | അടിവസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണശേഖവുമായി തലശേരി സ്വദേശിയായ യുവാവ് പിടിയില്‍


Keywords: News, Kerala, Kerala-News, News-Malayalam, Gold, Seized, Kannur, Airport, Customs, Police, Gold seized from Kannur Airport. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia