Gold seized | പാൽപ്പൊടിയിൽ കലക്കി സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

 


ADVERTISEMENT


മട്ടന്നൂർ: (www.kvartha.com) കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 11 ലക്ഷം രൂപ വില വരുന്ന 215 ഗ്രാം സ്വർണം കസ്റ്റംസ് പരിശോധനയ്ക്കിടെ പിടികൂടി. കർണാടക സ്വദേശി മുഹമ്മദ് നിശാനിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്വർണ മിശ്രിതം പൊടിയാക്കിയ ശേഷം പാൽപ്പൊടി, കരാമെൽ പൊടി, കോഫി ക്രീം പൊടി, ഓറൻജ് ടാങ്ക് പൊടി എന്നിവയിൽ കലർത്തിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
                           
Gold seized | പാൽപ്പൊടിയിൽ കലക്കി സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

കസ്റ്റംസ് അസി. കമീഷണർ ഇവി ശിവരാമൻ, സൂപ്രണ്ട് എൻസി പ്രശാന്ത് എന്നിവരുടെ നേതൃത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം സ്വർണം രാസലായനിയിൽ അലിയിപ്പിച്ച് ടർകി ടവലുകളിൽ തേച്ചുപിടിപിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ഒരാൾ പിടിയിലായിരുന്നു. 37 ലക്ഷം രൂപ വിലയുള്ള 743 ഗ്രാം സ്വർണവുമായി കണ്ണൂരിലെ നജീബാണ് പിടിയിലായത്.

Keywords: Gold seized from Kannur airport, News,Top-Headlines,Kerala,Mattannur,Kannur Airport,Gold,Seized,Karnataka,Customs.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia