SWISS-TOWER 24/07/2023

Gold Seized | വിമാനത്തിലെ ശൗചാലയത്തില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ടനിലയില്‍; കണ്ടെത്തിയത് പൊടിച്ചെടുത്ത് പ്രോട്ടീന്‍ പൗഡറുമായി കൂട്ടിച്ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി പേപറില്‍ പൊതിഞ്ഞനിലയില്‍

 


തിരുവനന്തപുരം: (KVARTHA) ഇന്‍ഡിഗോ വിമാനത്തിലെ ശൗചാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 10.30-ന് ശാര്‍ജയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ഏറ്റവും പുറകിലുളള ശൗചാലയത്തിനുളളില്‍ നടത്തിയ പരിശോധനയിലാണ് കുഴമ്പ് രൂപത്തിലാക്കിയ മൂന്നരക്കിലോ സ്വര്‍ണം കണ്ടെടുത്തത്.

 സ്വര്‍ണം പൊടിച്ചെടുത്ത് പ്രോട്ടീന്‍ പൗഡറുമായി കൂട്ടിച്ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി കറുത്ത നിറത്തിലും വെളുത്ത നിറത്തിലുമുളള പേപറുകള്‍ ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Gold Seized | വിമാനത്തിലെ ശൗചാലയത്തില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ടനിലയില്‍; കണ്ടെത്തിയത് പൊടിച്ചെടുത്ത് പ്രോട്ടീന്‍ പൗഡറുമായി കൂട്ടിച്ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി പേപറില്‍ പൊതിഞ്ഞനിലയില്‍

ശാര്‍ജയില്‍നിന്ന് വരുന്ന വിമാനത്തില്‍ സ്വര്‍ണം കടത്തുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (DRI) തിരുവനന്തപുരം യൂനിറ്റിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനമെത്തിയശേഷം കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂനിറ്റും ഡി ആര്‍ ഐ യും നടത്തിയ പരിശോധനയിലാണ് ശൗചായത്തില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തത്.

രണ്ടാഴ്ച മുമ്പ് ദുബൈയില്‍ നിന്നുള്ള വിമാനത്തിലെത്തിയ തിരുവനന്തപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അശബ്ജാന്‍ വിമാനത്താവളത്തിലെ ശൂചീകരണ തൊഴിലാളികള്‍ക്ക് ശൗചാലയത്തില്‍വച്ച് ആഭരണങ്ങളും സ്വര്‍ണവും കൈമാറിയ സംഭവവും ഉണ്ടായിരുന്നു. പിന്നീട് ഇവരെ ഡി ആര്‍ ഐ സംഘം പിടികൂടിയിരുന്നു. ഏകദേശം 1,400 ഗ്രാം തൂക്കമുളളതും 90 ലക്ഷം വിലവരുന്നതുമായ സ്വര്‍ണമാണ് ഇവരില്‍ നിന്നും അന്ന് പിടിച്ചെടുത്തത്.

അഷബ്ജാന്‍, ശുചീകരണ തൊഴിലാളികളായ ഹെവിന്‍ ഹെന്‍ട്രി, ലിബിന്‍ ലോപ്പസ് എന്നിവരെയാണ് ഡി ആര്‍ ഐ പിടികൂടിയത്. ഇവര്‍ക്കെതിരെ കസ്റ്റംസും കേസെടുത്തിരുന്നു. തുടര്‍ന്ന് സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ശൂചീകരണ തൊഴിലാളികളെ കംപനി ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു.

Keywords: Gold seized from flight toilet at Trivandrum airport, Thiruvananthapuram, News, Gold Seized, Indigo Flight, Toilet, Trivandrum Airport, Raid, Secret Message, DRI, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia