Gold Seized | പാന്റിന്റെ സിപിനോട് ചേര്‍ത്ത് സ്വര്‍ണ കടത്ത്; ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്‍ നെടുമ്പാശേരിയില്‍ പിടിയില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com) കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന് പുതുമാര്‍ഗങ്ങള്‍ പയറ്റുകയാണ് സ്വര്‍ണക്കടത്ത് സംഘങ്ങള്‍. പാന്റിന്റെ സിപിനോട് ചേര്‍ത്ത് സ്വര്‍ണം കടത്തിയ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്‍ നെടുമ്പാശേരിയില്‍ കസ്റ്റംസിന്റെ പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദാണ് പിടിയിലായത്.
Aster_MIMS
Gold Seized | പാന്റിന്റെ സിപിനോട് ചേര്‍ത്ത് സ്വര്‍ണ കടത്ത്; ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്‍ നെടുമ്പാശേരിയില്‍ പിടിയില്‍
പാന്റില്‍ സിപിനോട് ചേര്‍ന്ന് തുന്നിച്ചേര്‍ത്ത അറയിലാണ് ഇയാള്‍ 47 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പരീക്ഷണ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കടത്തിന് ഈ മാര്‍ഗം അവലംബിച്ചത്. സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയതോടെയാണ് സ്വര്‍ണക്കടത്തു സംഘങ്ങള്‍ സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് തുടങ്ങിയത്. കടലാസ് പെട്ടിയില്‍ പൂശിയും തോര്‍ത്തില്‍ മുക്കിയും അതിവിദഗ്ധമായി കടത്തിയ സ്വര്‍ണം നേരത്തെ കസ്റ്റംസ് പിടികൂടിയിരുന്നു.

Keywords: Gold Seized at Nedumbassery Airport; One Held, Kochi, Nedumbassery Airport, Customs, Arrested, Palakkad, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia