Gold seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുന്നതിനിടെ യുവാവ് പൊലീസ് പിടിയില്‍

 


തലശേരി: (www.kvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 86 ലക്ഷംരൂപ വിലവരുന്ന 1516ഗ്രാം സ്വര്‍ണം പൊലീസ് പിടികൂടി. ഞായറാഴ്ച പുലര്‍ചെ 3.10ന് അബുദബിയില്‍ നിന്നുള്ള ഗോഫസ്റ്റ് വിമാനത്തില്‍ വന്ന കാസര്‍കോട് സ്വദേശിയായ ശറഫാത് മുഹമ്മദ് എന്ന യുവാവാണ് സ്വര്‍ണം അതിവിദഗ്ധമായി കടത്തുന്നതിനിടെ പിടിയിലായത്. കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയപ്പോള്‍ എയര്‍പോര്‍ട് പൊലീസും പൊലീസ് സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
       
Gold seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുന്നതിനിടെ യുവാവ് പൊലീസ് പിടിയില്‍

സിഎഫ്എല്‍. ലൈറ്റിനുളളിലും മറ്റുവീട്ടുപകരണങ്ങളിലും കട്ടകളാക്കി സൂക്ഷിച്ച സ്വര്‍ണമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണം പൊലീസ് കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത്കുമാറിന്റെ നിര്‍ദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങളും എയര്‍പോര്‍ട് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണന്‍, എസ്‌ഐ സന്തോഷ്, സുധീര്‍, സ്വാദിഖ്, മുഹമ്മദ് ശമീര്‍, ലിജിന്‍, ശമീര്‍ റനീഷ്, എന്നിവരും എയര്‍പോര്‍ടിലും പരിസരങ്ങളിലും നടത്തിയ നിരീക്ഷണത്തിലാണ് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. ഇതിനു മുന്‍പും എയര്‍പോര്‍ട് പൊലീസ് വിമാനത്താവളത്തിന് പുറത്തു വെച്ചു ചെക് ഔട്ട് പരിശോധനകഴിഞ്ഞിറങ്ങിയ യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടിയിട്ടുണ്ട്.

Keywords:  News, Kerala, Kannur, Kannur Airport, Top-Headlines, Custody, Gold, Seized, Airport, Passenger, Travel, Gold seized again from Kannur airport.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia