SWISS-TOWER 24/07/2023

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട: പിടികൂടിയത് പേസ്റ്റ് രൂപത്തില്‍ മലദ്വാരത്തില്‍ കടത്തിയ സ്വര്‍ണം

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 16.11.2019) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കുങ്കുമപൂവ് ശേഖരവും സ്വര്‍ണവും ഉള്‍പ്പെടെ പിടികൂടിയതിനു പിന്നാലെ വീണ്ടും സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശി നവാസില്‍നിന്നാണു 36 ലക്ഷം രൂപ വിലമതിക്കുന്ന 916 ഗ്രാം സ്വര്‍ണം പിടികൂടിയത്.

ശനിയാഴ്ച പുലര്‍ച്ചെ അബൂദബിയില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനയാത്രക്കാരനായ നവാസിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണു സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മുട്ട രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. കണ്ടെടുത്ത പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പിന്നീട് വേര്‍തിരിച്ചെടുത്തു. ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടികൂടിയ സ്വര്‍ണം സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയാണു പതിവ്.

രണ്ടുദിവസം മുമ്പ് ദുബൈയില്‍നിന്നെത്തിയ ഗോഎയര്‍ വിമാനയാത്രക്കാരായ കാസര്‍കോട് ചെങ്കളയിലെ തൊട്ടി അബ്ദുല്ല ഇബ്രാഹിം (56), ചട്ടഞ്ചാല്‍ തെക്കില്‍ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ റഹൂഫ് (60) എന്നിവരില്‍നിന്നായി 25 കിലോ കുങ്കുമപൂവും സ്വര്‍ണവും സിഗററ്റും അടക്കമുള്ള ലഹരിവസ്തുക്കള്‍ പിടികൂടിയിരുന്നു. കഴിഞ്ഞദിവസങ്ങളിലായി നിരവധി യാത്രക്കാരില്‍നിന്നും വിദേശ കറന്‍സികള്‍ ഉള്‍പ്പെടെ പിടികൂടിയിരുന്നു.

ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സ്വര്‍ണം ഉള്‍പ്പെടെയുള്ള കടത്ത് വ്യാപകമായതിനാല്‍ കസ്റ്റംസ് പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ്.

കസ്റ്റംസ് അസി. കമീഷണര്‍ ഒ പ്രദീപന്‍, സൂപ്രണ്ടുമാരായ സന്തോഷ്‌കുമാര്‍, പി സി ചാക്കോ, ജ്യോതി ലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ അശോക് കുമാര്‍, ജോയി സെബാസ്റ്റ്യന്‍, യുഗല്‍കുമാര്‍ സിംഗ്, സന്ദീപ്കുമാര്‍, ഹവീല്‍ദാര്‍മാരായ മുകേഷ്, പാര്‍വതി എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട: പിടികൂടിയത് പേസ്റ്റ് രൂപത്തില്‍ മലദ്വാരത്തില്‍ കടത്തിയ സ്വര്‍ണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur Airport, Gold, Smuggling, Dubai, Costoms, Drugs, Gold seized again at kannur airport
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia