Gold Rate | 46000 രൂപയിലും നിൽക്കില്ല, സ്വർണവില മുകളിലേക്ക്; വെള്ളിക്ക് മാറ്റമില്ല; നിരക്കുകൾ അറിയാം
Feb 24, 2024, 10:17 IST
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ശനിയാഴ്ച (24.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയും ഒരു പവന്‍ 22 കാരറ്റിന് 46,160 രൂപയുമായി വില ഉയർന്നു.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. എന്നാൽ വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലും വ്യാപാരം തുടരുന്നു.
വെള്ളിയാഴ്ച (23.02.2024) സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയില്‍ നിന്ന് 01 രൂപ കുറഞ്ഞ് 76 രൂപയായി താഴ്ന്നിരുന്നു. ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമുണ്ടായില്ല. വ്യാഴാഴ്ച (22.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5750 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,000 രൂപയിലുമാണ് വ്യാപാരം നടന്നത്.
വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയുടെയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുടെയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4765 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,120 രൂപയുമായിരുന്നു നിരക്ക്. അതേസമയം, വ്യാഴാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമായിരുന്നു.
Keywords: Gold Price, Gold Price Today, Silver Price, Gold News, Kochi, Gram, Karat, Rupee, Trade, Hallmark, Gain, Loss, Gold Rate on February in 24 Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.