Gold Price | സ്വര്‍ണവില വീണ്ടും മേലോട്ട്; പവന് 80 രൂപ കൂടി

 


ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും മേലോട്ട്. ചൊവ്വാഴ്ച (14.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയും വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5555 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4605 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Price | സ്വര്‍ണവില വീണ്ടും മേലോട്ട്; പവന് 80 രൂപ കൂടി

അതേസമയം ചൊവ്വാഴ്ച വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയാണ് നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്. ആഗോള സാഹചര്യങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലെ സ്വര്‍ണവില ചാഞ്ചാട്ടം തുടരുകയാണ്. ആഴ്ചകൾക്ക് മുമ്പ് പുത്തന്‍ ഉയരം കുറിച്ച സ്വർണവില പിന്നീട് കുറയുകയും കൂടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

തിങ്കളാഴ്ച (13.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5545 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44360 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4600 രൂപയും ഒരു പവന്‍ 18 കാരറ്റിന് 36800 രൂപയുമായിരുന്നു നിരക്ക്. എന്നാൽ, തിങ്കളാഴ്ച വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ 103 രൂപയിലുമാണ് വ്യാപാരം നടന്നത്.

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News,   Gold rate in Kerala on November 14
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia