Gold Price | തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണവില താഴോട്ട് തന്നെ; പവന് 80 രൂപയുടെ ഇടിവ്

 


ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴോട്ട്. ബുധനാഴ്ച (13.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയുടെയും ഒരു പവന് 80 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5665 രൂപയും ഒരു പവന്‍ 22 കാരറ്റിന് 45,320 രൂപയുമാണ് വിപണി വില.

Gold Price | തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണവില താഴോട്ട് തന്നെ; പവന് 80 രൂപയുടെ ഇടിവ്

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന് 40 രൂപയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4695 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും നേരിയ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിൽ നിന്ന് 01 രൂപ ഇടിഞ്ഞ് 77 രൂപയായി കുറഞ്ഞു. അതേമയം ഹാള്‍മാര്‍ക് വെള്ളിയുടെ നിരക്കിൽ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയാണ് വില.

ചൊവ്വാഴ്ച (12.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5675 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45400 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയുടെയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുടെയും കുറവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4700 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37600 രൂപയുമായിരുന്നു നിരക്ക്.

അതേസമയം ചൊവ്വാഴ്ച വെള്ളി വിലയില്‍ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിലെ വിലയിടിവാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്.

Keywords: News, Kerala, Kochi, Business, Gold Rate, Silver Rate, Gold News, Business News,   Gold Rate December 12 Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia