Gold Price | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട്; 4 ദിവസത്തിനിടെ കുറഞ്ഞത് 240 രൂപ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ചൊവ്വാഴ്ച (12.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Gold Price | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട്; 4 ദിവസത്തിനിടെ കുറഞ്ഞത് 240 രൂപ

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും കുറഞ്ഞ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4770 രൂപയും പവന് 38,160 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

തിങ്കളാഴ്ച (12.02.2024) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച (10.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയും ഒരു പവന്‍ 22 കാരറ്റിന് 46160 രൂപയിലുമായിരുന്നു നിരക്ക്.

കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയുടെയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുടെയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38200 രൂപയിലുമാണ് വ്യാപാരം നടന്നത്. ശനിയാഴ്ചയും വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപ തന്നെയായിരുന്നു. നാല് ദിവസത്തിനിടെ 240 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്.

Keywords: News, Kerala, Gold Price, Gold Price Today, Silver Price, Gold News, Gold Price on February 13 in Kerala.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia