Gold Price | ഓണനാളിൽ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) ഓണാഘോഷങ്ങൾ പൊടിപൊടിക്കുന്നതിനിടെ, സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധനവ്. ചൊവ്വാഴ്ച (29.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്.

Gold Price | ഓണനാളിൽ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4533 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36264 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്.

അതേസമയം ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ല. 80 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ചൊവ്വാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

തിങ്കളാഴ്ച (28.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5450 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43600 രൂപയിലുമാണ് വ്യാപാരം നടന്നത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4518 രൂപയും ഒരു പവന്‍ 18 കാരറ്റിന് 36144 രൂപയുമായിരുന്നു നിരക്ക്.

ശനിയാഴ്ചയും (26.08.2023) ഞായറാഴ്ചയും (27.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5450 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4518 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36144 രൂപയിലുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപാരം നടന്നത്.

ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും മാറ്റമില്ലായിരുന്നു. 80 രൂപയിലാണ് ശനിയാഴ്ചയും ഞായറാഴ്ചയും ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ലായിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയായിരുന്നു.

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Businees, Gold Price on August 29 in Kerala.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia