Gold Price | കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 45,440 രൂപ

 


ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച (27.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5680 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4708 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37,664 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

വ്യാഴാഴ്ച (26.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5680 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,440 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4708 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37,664 രൂപയിലുമാണ് വ്യാപാരം നടന്നത്.

അതേസമയം, വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

Gold Price | കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 45,440 രൂപ



Keywords: News, Kerala, Kochi, Gold Rate, Gold Rate Today, Silver Rate, Gold News, Gold price in Kerala on October 27.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia