Gold Price | കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; പവന് 1120 രൂപ കൂടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ശനിയാഴ്ച (14.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 140 രൂപയും ഒരു പവന്‍ 22 കാരറ്റിന് 1120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44320 രൂപയുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 130 രൂപയും ഒരു പവന്‍ 18 കാരറ്റിന് 1040 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4593 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36744 രൂപയുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണവില ഒരു ദിവസം ഒറ്റയടിക്ക് 140 രൂപ കൂടുന്നത് ആദ്യമായിട്ടാണ്. ഇതിനുമുമ്പ് ഒരു ദിവസം തന്നെ 150 രൂപ കൂടിയിട്ടുണ്ട്. അത് രണ്ടുതവണയായിട്ടാണ് കൂടിയിട്ടുള്ളത്.

അതേസമയം, ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. 75 രൂപയില്‍ നിന്ന് 02 രൂപ കൂടി 77 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.
Aster mims 04/11/2022
വെള്ളിയാഴ്ച (13.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5400 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4463 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35704 രൂപയിലുമാണ് വ്യാപാരം നടന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില നേരിയതോതില്‍ കുറഞ്ഞിരുന്നു. 76 രൂപയില്‍ നിന്ന് 01 രൂപ കുറഞ്ഞ് 75 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയായിരുന്നു.

Gold Price | കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; പവന് 1120 രൂപ കൂടി



Keywords: News, Kerala-News, Kochi, Kochi-News, Kerala, News-Malayalam, Business, Finance, Silver, Price, Gold, Gold Price October 14 Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia