Gold Price | തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കുകളില്‍ മാറ്റമില്ല; സ്വര്‍ണവില പവന് 45000ന് മുകളില്‍ തുടരുന്നു

 


ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണം, വെള്ളി നിരക്കുകളില്‍ മാറ്റമില്ല. നിലവില്‍ ഈ മാസത്തെ കൂടിയ നിരക്കില്‍ തുടരുകയാണ് സ്വര്‍ണവില. തിങ്കളാഴ്ച (20.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5655 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4690 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്.

ശനിയാഴ്ച (18.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5655 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45240 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ച (19.11.2023) 22 കാരറ്റ് സ്വര്‍ണത്തിന് വ്യാപാരം പുരോഗമിച്ചത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4690 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വ്യാപാരം പുരോഗമിച്ചത്.

അതേസമയം, ശനിയാഴ്ച വെള്ളി വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 79 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടര്‍ന്നു.

Gold Price | തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കുകളില്‍ മാറ്റമില്ല; സ്വര്‍ണവില പവന് 45000ന് മുകളില്‍ തുടരുന്നു



Keywords: News, Kerala, Kochi, Gold Rate, Gold Rate Today, Silver Rate, Gold News, Gold Price November 20 Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia