Gold Price | കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന സ്വര്‍ണം, വെള്ളി നിരക്കുകളില്‍ മാറ്റമില്ല; സ്വര്‍ണവില പവന് 44760 രൂപ

 


ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ല. വ്യാഴാഴ്ച (16.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5595 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4640 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വ്യാഴാഴ്ച വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

ബുധനാഴ്ച (15.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5595 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44760 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4640 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37120 രൂപയിലുമാണ് വ്യാപാരം നടന്നത്.

ബുധനാഴ്ച വെള്ളി വിലയിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയില്‍നിന്ന് 02 രൂപ വര്‍ധിച്ച് 78രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

Gold Price | കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന സ്വര്‍ണം, വെള്ളി നിരക്കുകളില്‍ മാറ്റമില്ല; സ്വര്‍ണവില പവന് 44760 രൂപ



Keywords: News, Kerala, Kochi, Gold Rate, Gold Rate Today, Silver Rate, Gold News, Gold Price November 16 Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia