Gold Price | കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

 


ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഒരാഴ്ചത്തെ ഇടിവിന് ശേഷം കഴിഞ്ഞ ദിവസം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച (11.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 22 കാരറ്റിന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5555 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4605 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 76 വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

വെള്ളിയാഴ്ച (10.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5600 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44800 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4645 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37160 രൂപയിലുമാണ് വ്യാപാരം നടന്നത്.

അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

Gold Price | കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു



Keywords: News, Kerala, Kochi, Gold Rate, Gold Rate Today, Silver Rate, Gold News, Gold Price November 11 Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia