Gold Price | സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 80 രൂപ കൂടി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5665 രൂപയും ഒരു പവന്‍ 22 കാരറ്റിന് 45320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
Aster_MIMS

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4700 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

അതേസമയം ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 79 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമാണ്.

വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5655 രൂപയും ഒരു പവന്‍ 22 കാരറ്റിന് 45240 രൂപയിലുമാണ് വ്യാപാരം നടന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4690 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37520 രൂപയിലുമാണ് വ്യാപാരം നടന്നത്. 

അതേസമയം വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. 03 രൂപ കുറഞ്ഞ് 79 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമായിരുന്നു.

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വ്യാഴാഴ്ച മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5695 രൂപയും ഒരു പവന്‍ 22 കാരറ്റിന് 45560 രൂപയിലുമാണ് വ്യാപാരം നടന്നത്. 

അതേസമയം വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1 രൂപ കുറഞ്ഞ് 82 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമായിരുന്നു.

Gold Price | സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 80 രൂപ കൂടി


Keywords: News, Kerala-News, Kochi, Kochi-News, Kerala, News-Malayalam, Business, Finance, Silver, Price, Gold, Gold Price May 13 Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia