Gold Price | ഉപഭോക്താക്കളെ ഞെട്ടിച്ച് സ്വര്‍ണവില; പവന് കുതിച്ചുയര്‍ന്നത് 800 രൂപ; അരലക്ഷം രൂപയിലെത്താന്‍ ഇനി ബാക്കി 560 രൂപ മാത്രം; വെള്ളിനിരക്കും കൂടി!

 


ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷത്തെതന്നെ റെകോഡ് വിലയിലെത്തിയിരിക്കുകയാണ്. പവന് അരലക്ഷം രൂപയിലെത്താന്‍ 560 രൂപയുടെ കുറവ് മാത്രമാണ് ഇനിയുള്ളത്. വെള്ളിനിരക്കും കൂടി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച (21.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 800 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6180 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 49440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും ഒരു പവന്‍ 18 കാരറ്റിന് 720 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5140 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 41120 രൂപയുമാണ് വ്യാപാരം നടക്കുന്നത്.

വ്യാഴാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയില്‍ നിന്ന് 01 രൂപ വര്‍ധിച്ച് 81 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

ബുധനാഴ്ച (20.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6080 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 48,640 രൂപയിലുമാണ് വ്യാപാരം നടന്നത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5050 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40,400 രൂപയുമാണ് വ്യാപാരം നടന്നത്. ബുധനാഴ്ച വെള്ളി വിലയിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

Gold Price | ഉപഭോക്താക്കളെ ഞെട്ടിച്ച് സ്വര്‍ണവില; പവന് കുതിച്ചുയര്‍ന്നത് 800 രൂപ; അരലക്ഷം രൂപയിലെത്താന്‍ ഇനി ബാക്കി 560 രൂപ മാത്രം; വെള്ളിനിരക്കും കൂടി!

ചൊവ്വാഴ്ച (19.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 360 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6080 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 48,640 രൂപയിലുമാണ് വ്യാപാരം നടന്നത്.

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5050 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40,400 രൂപയുമാണ് വ്യാപാരം നടന്നത്.

അതേസമയം, ചൊവ്വാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.
Aster_MIMS

Gold Price | ഉപഭോക്താക്കളെ ഞെട്ടിച്ച് സ്വര്‍ണവില; പവന് കുതിച്ചുയര്‍ന്നത് 800 രൂപ; അരലക്ഷം രൂപയിലെത്താന്‍ ഇനി ബാക്കി 560 രൂപ മാത്രം; വെള്ളിനിരക്കും കൂടി!

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Gold Price March 21 Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia