Gold Price | സംസ്ഥാനത്ത് വര്‍ധനവില്‍ തുടര്‍ന്ന് സ്വര്‍ണവില

 

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റി കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച (04.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5875 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 47000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4875 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 39000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

ശനിയാഴ്ച (02.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും ഒരു പവന്‍ 22 കാരറ്റിന് 680 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5875 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 47000 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഇതേവിലയില്‍ തന്നെയാണ് 22 കാരറ്റ് സ്വര്‍ണത്തിന് ഞായറാഴ്ചയും (03.03.2024) വ്യാപാരം നടന്നത്.

Gold Price | സംസ്ഥാനത്ത് വര്‍ധനവില്‍ തുടര്‍ന്ന് സ്വര്‍ണവില

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും ഒരു പവന്‍ 18 കാരറ്റിന് 600 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4875 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 39000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് 18 കാരറ്റ് സ്വര്‍ണത്തിന് ഞായറാഴ്ചയും വ്യാപാരം നടന്നത്.

ശനിയാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 77 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

Gold Price | സംസ്ഥാനത്ത് വര്‍ധനവില്‍ തുടര്‍ന്ന് സ്വര്‍ണവില

Keywords: News, Kerala, Kerala-News, Malayalam-News, Business-News, Gold Price, Gold Rate, Silver Price, Gold News, Gold Price March 04 Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia