Gold Price | കുതിപ്പ് തുടർന്ന് സ്വർണവില; പവന് 160 രൂപ കൂടി

 


കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വർണവിലയിൽ വർധനവ്. ശനിയാഴ്ച (21.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5660 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Gold Price | കുതിപ്പ് തുടർന്ന് സ്വർണവില; പവന് 160 രൂപ കൂടി

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4698 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37,584 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില നേരിയ തോതിൽ വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 79 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

വെള്ളിയാഴ്ച (20.10.2023) സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും ഒരു പവന്‍ 22 കാരറ്റിന് 560 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5640 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45120 രൂപയിലുമാണ് വ്യാപാരം നടന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 18 കാരറ്റിന് 480 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4683 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37464 രൂപയിലുമാണ് വ്യാപാരം നടന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 78 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമുണ്ടായില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയായിരുന്നു.

2023 ഏപ്രില്‍ മാസത്തില്‍ അഞ്ചാം തീയതി ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5625 രൂപയും പവന് 760 രൂപ വര്‍ധിച്ച് 45,000 രൂപയിലും എത്തിയിരുന്നു. 2023 മെയ് മാസത്തില്‍ അഞ്ചാം തീയതിയാണ് സ്വര്‍ണവില സര്‍വകാല റെകോര്‍ഡ് ആയ 5720 ഗ്രാമിനും 45760 രൂപ പവനും വിലയായത്. സ്വർണവില ഈ വർധനവ് തുടരുകയാണെങ്കിൽ പുതിയ റെകോർഡ്‌ കുറിക്കുമെന്നാണ് കരുതുന്നത്.

Keywords: News, Kerala, Kochi, Gold Rate, Gold Rate Today, Silver Rate, Gold News,  Gold Rate, Gold Rate Today, Silver Rate, Gold News.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia