Gold Price | തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍; പവന് 80 രൂപ കുറഞ്ഞു

 


ADVERTISEMENT

കൊച്ചി: (KVARTHA) തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ്. പവന് 80 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച (15.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5690 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4715 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, വ്യാഴാഴ്ച വെള്ളി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 75 രൂപയില്‍ നിന്ന് 01 രൂപ കൂടി 76 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

Gold Price | തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍; പവന് 80 രൂപ കുറഞ്ഞു

ബുധനാഴ്ച (14.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 22 കാരറ്റിന് 480 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5700 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45600 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 18 കാരറ്റിന് 400 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4720 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37760 രൂപയിലുമാണ് വ്യാപാരം നടന്നത്.

ബുധനാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയില്‍ നിന്ന് 02 രൂപ കുറഞ്ഞ് 75 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

Keywords: News, Kerala, Kochi, Business, Valentine's Day, Gold Rate, Gold Rate Today, Silver Rate, Gold News, Gold Price February 15 Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia