Gold Price | ആശ്വാസം: വാലന്റൈന്‍സ് ദിനത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി സ്വര്‍ണവും വെള്ളിയും; സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് വീണ്ടും 45000 ലെത്തി

 


ADVERTISEMENT

കൊച്ചി: (KVARTHA) വാലന്റൈന്‍സ് ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണം, വെള്ളി നിരക്കുകള്‍. പവന് 480 രൂപ കുറഞ്ഞ് ഈ വര്‍ഷത്തെ തന്നെ ഏറ്റവും കുറഞ്ഞ വിലയില്‍ എത്തിയിരിക്കുകയാണ് പൊന്ന്. ഇതിന് മുന്‍പ് ഈ വര്‍ഷം ജനുവരി 18നാണ് സ്വര്‍ണം 45000ല്‍ എത്തിയത്. 45920 ആയിരുന്നു എന്ന് ഒരു പവന്‍ 22 കാരറ്റിന് വ്യാപാരം നടന്നത്.

ബുധനാഴ്ച (14.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 22 കാരറ്റിന് 480 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5700 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 18 കാരറ്റിന് 400 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4720 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയില്‍ നിന്ന് 02 രൂപ കുറഞ്ഞ് 75 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

Gold Price | ആശ്വാസം: വാലന്റൈന്‍സ് ദിനത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി സ്വര്‍ണവും വെള്ളിയും; സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് വീണ്ടും 45000 ലെത്തി

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച (13.02.2024) ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46080 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4770 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38160 രൂപയിലുമാണ് വ്യാപാരം നടന്നത്.

അതേസമയം, തിങ്കളാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
Aster_MIMS

Gold Price | ആശ്വാസം: വാലന്റൈന്‍സ് ദിനത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി സ്വര്‍ണവും വെള്ളിയും; സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് വീണ്ടും 45000 ലെത്തി

Keywords: News, Kerala, Kochi, Business, Valentine's Day, Gold Rate, Gold Rate Today, Silver Rate, Gold News, Gold Price February 14 Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia