Gold Price | ഫെബ്രുവരി ആദ്യദിനം വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഫെബ്രുവരി ആദ്യദിനം വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ രണ്ട് ദിവസം വര്‍ധനവ് രേഖപ്പൈടുത്തിയ സ്വര്‍ണനിരക്കാണ് കുറഞ്ഞത്. ശനിയാഴ്ച (03.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5810 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4800 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 77 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.


Gold Price | ഫെബ്രുവരി ആദ്യദിനം വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞു



വെള്ളിയാഴ്ച (02.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5830 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46640 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4815 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38520 രൂപയിലുമാണ് വ്യാപാരം നടന്നത്.

അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

Keywords: News, Kerala, Kochi, Business, Gold Rate, Gold Rate Today, Silver Rate, Gold News, Gold Price February 03 Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia